ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

untitled-1-copyദോഹ: വാഹനാപകടത്തില്‍ പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ സോബിന്‍ ജോസ് (38)മരിച്ചു. ഖത്തറില്‍ ഒക്ടോബര്‍ ഒന്നിനുണ്ടായ വാഹനാപകടത്തില്‍ മരിച്ച സോബിയുടെ മൃതദേഹം കഴിഞ്ഞദിവസാണ് തിരിച്ചറിഞ്ഞത്. നടന്നു പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഓള്‍ഡ് എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്.

സോബിന്‍ സ്വന്തമായി മെയിന്റനന്‍സ്, നിര്‍മാണ കമ്പനി നടത്തി വരികയായിരുന്നു. ഹമദ് ആശുപത്രിയിലെ നഴ്‌സായിരുന്ന ഭാര്യ ജോലി നഷ്ടമായതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. രേഖകള്‍ ശരിയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

മക്കള്‍: സിറിള്‍, സാവിയോ, ചാള്‍സ്. പിതാവ്:സ്‌കറിയ. മാതാവ്: മറിയാമ്മ.

കടപ്പാട് മാധ്യമം ഓണ്‍ലൈന്‍