ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ:മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ പുളപ്പൊയില്‍ സ്വദേശി പാലാട്ടുപറമ്പില്‍ വടക്കേകണ്ടി മുത്തലീബ്(21)ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഖത്തറില്‍ എത്തിയത്. സൗദി റോഡില്‍ വാന്‍ മറിഞ്ഞ് മൂന്ന് ദിവസം മുന്‍പാണ് അപകടം സംഭവിച്ചത്.
ദോഹ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പിതാവ്;വടക്കേകണ്ടി കാസിം ഹാജി, മാതാവ് പരേതയായ റുഖിയ. സഹോദരങ്ങള്‍:അയൂബ് ഖാന്‍, ഹിബ.