ഖത്തറില്‍ വാഹനമിടിച്ച് മലയാളി വര്‍ക് ഷോപ്പ് മെക്കാനിക്ക് മരിച്ചു

Untitled-1 copyദോഹ: വാഹനമിടിച്ച് മലയാളിയായ വര്‍ക് ഷോപ്പ് മെക്കാനിക്ക് മരിച്ചു. അഞ്ചാലുംമൂട് അഷ്ടമുടി വടക്കേക്കര ചരുവില്‍ വീട്ടില്‍ ബെഞ്ചമിനാണ് (രാരിച്ചന്‍- 50) മരിച്ചത്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഖത്തറിലെ മോട്ടോര്‍ വര്‍ക് ഷോപ്പ് മെക്കാനിക്കായിരുന്ന ബെഞ്ചമിന്‍ വര്‍ക് ഷോപ്പിന് മുമ്പില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തിവരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷെര്‍ളി. മക്കള്‍: എഡ്വേഡ്, എഡ്വിന്‍, എബി