ഖത്തറില്‍ മലപ്പുറം സ്വദേശിയായ 2 വയസ്സുകാരന്‍ മരണപ്പെട്ടു

Story dated:Monday June 1st, 2015,09 02:am
ads
Untitled-1 copyദോഹ: സന്ദര്‍ശക വിസയിലെത്തിയ രണ്ടുവയസ്സുകാരന്‍ ഖത്തറില്‍ മരണപ്പെട്ടു. മലപ്പുറം പൊന്നാനി സ്വദേശി കറുപ്പന്‍ വീട്ടില്‍ അലിയുടെയും ഫാത്തിമയുടെയും മകന്‍ ഹാനി ഹുസൈന്‍ അലിയാണ് മരിച്ചത്.
താമസ സ്ഥലത്തെ ഗോവണിപ്പടിയില്‍ നിന്നുണ്ടായ വീഴ്ച്ചയെ തുടര്‍ന്ന് കഴിഞ്ഞ  ഒന്‍പത് ദിവസമായി ഹമദ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഒരു മാസം മുമ്പാണ് അലിയുടെ കുടുംബം സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയത്. നാല് മക്കളില്‍ ഏറ്റവും ഇളയ കുട്ടിയാണ് മരണപ്പെട്ട ഹാനി. സഹോദരിമാര്‍: അഫ്‌റ, സഫ, നേഹ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായ അലി ഖത്തര്‍ നാവിഗേഷനിലാണ് ജോലി ചെയ്യുന്നത്.