ഖത്തറില്‍ അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ ആറുവയസുകാരന്‍ മരിച്ചു

Story dated:Sunday June 25th, 2017,01 09:pm

ദോഹ: അപകടത്തില്‍പ്പെട്ട് ഖത്തറില്‍ മലയാളി ബാലന്‍ മരിച്ചു. കോഴിക്കോട് കുനന്ദമംഗം പെരിങ്ങാളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹമ്മദ്(6)ആണ് മരിച്ചത്. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗ്രേഡ്1 വിദ്യാര്‍ത്ഥിയാണ്.

മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ രാത്രി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.