പരപ്പനങ്ങാടി നഗരമധ്യത്തില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍

പരപ്പനങ്ങാടി പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ യുവതിയെ അതിദാരുണമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ധീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ സ്വദേശിനി റഹീന(30) ആണ് മരിച്ചത്. മാംസവ്യാപാരിയായ ഭര്‍ത്താവ് നിസാമുദ്ധീന്റെ അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നിസാമുദ്ധീനെയും കാണാതായിട്ടുണ്ട്.

സംഭവമറിഞ്ഞ് തടിച്ച്കുടിയ ജനങ്ങള്‍

പുലര്‍ച്ചെ രണ്ട് മണിയോടെ അറവ് ശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് നിസാമുദ്ധീന്‍ ഭാര്യയെ ഇവര്‍താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുകയായിരുന്നു. പോലീസ് സംഭവത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
നിസാമുദ്ധീന് രണ്ട് ഭാര്യമാരാണുള്ളത് റഹീന ആദ്യഭാര്യയാണ്. പതിമുന്നും എട്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

താനുര്‍ സിഐ അലവിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തുണ്ട്. തൃശ്ശുരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം എത്തിച്ചേര്‍ന്നതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുക