ഇന്ത്യയുടെ അഭിമാനം പി വി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്‍ താരം നെസോമി ഹൊക്കുഹാരയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഈ സീസണിലെ മൂന്നാമത്തെ പ്രധാന വിജയം സ്വന്തമാക്കിയത്.
നിലവിലെ ലോകകപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യനാണ് നെസോമി ഹൊക്കുഹാര. ലോകചാമ്പ്‌ന്യന്‍ഷിപ്പില്‍ ഹെക്കുഹാരയോട് ഫൈനലില്‍ തോറ്റ പി വി സിന്ധുവിന്റെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം.
ഇന്നത്തെ ഫൈനലില്‍ ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ 22-20 എന്ന സ്‌കോറിന് പി വി സിന്ധും പിടിച്ചെടുത്തെങ്കിലും രണ്ടാമത്തെ സെറ്റ് തിരച്ചുവരവ് നടത്തിയ ഹൊക്കുഹാര 21-11 സ്‌കോറിന് രണ്ടാം സെറ്റ് പിടിച്ചു. അതിമനോഹമരമായ പ്ലേസിങ്ങിലൂടെയും ഷോര്‍ട്ടുകളുതിര്‍ത്തും 21-18 ന് അവസാന സെറ്റും കിരീടവും ആദികാരികതയോടെ സിന്ധു പിടിച്ചെടുക്കുകയായിരുന്നു.