Section

malabari-logo-mobile

പുതുവൈപ്പ് എല്‍പിജി പ്ലാന്റ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

HIGHLIGHTS : തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റിന്റെ നിര്‍മ്മാണം താല്‍ക്കാ...

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന നിയമം എന്നിവയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. പുതുവൈപ്പില്‍ പാചകവാതക സംഭരണപ്ളാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്.

യോഗ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതോടെ ഉപരോധം അടക്കമുള്ള സമര രീതികള്‍ തുടരില്ലെന്നും അവര്‍ അറിയിച്ചു.

sameeksha-malabarinews

റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് എസ് ശര്‍മ്മ എംഎല്‍എ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായ ആശങ്ക പരിഹരിക്കും. അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!