പുത്തൂര്‍പള്ളിക്കല്‍ സ്വദേശി വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Untitled-1 copyതേഞ്ഞിപ്പലം:കോളേജ്‌ പ്രവേശനത്തിനായി മൈസൂരിലേക്ക്‌ പോകുന്നതിനിടെ യുവാവ്‌ വയനാട്‌ മുത്തങ്ങയില്‍ വാഹനാപകടത്തില്‍ മരിച്ചു. പൊറ്റമ്മല്‍ ആലിക്കുട്ടിയുടെ മകന്‍ അഹമ്മദ്‌ തബ്‌സിര്‍(18)നാണ്‌ മരിച്ചത്‌.

ബിഫാം കോഴ്‌സിന്‌ ചേരുന്നതിനായി ഉപ്പ ആലിക്കുട്ടിക്കും സഹോദരപുത്രന്‍ അസ്‌ലമിനുമൊപ്പം പോകുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. ഇവര്‍ സ്‌ഞ്ചരിച്ചിരുന്ന കാറില്‍ ചരക്കുലോറി വന്നിടിക്കുകയായിരുന്നു.

വൈത്തിരി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം പുത്തൂര്‍ പള്ളിക്കല്‍ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടിക്കി. ഉമ്മ: സീനത്ത്‌. സഹോദരങ്ങള്‍: നഹ്മത്ത്‌, സഹ്‌ല, സക്കീര്‍, മുഹ്‌സിന.