Section

malabari-logo-mobile

പുതിയാപ്പ റെയില്‍വേ മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം നടത്തി

HIGHLIGHTS : കോഴിക്കോട്: പുതിയങ്ങാടിയുടെ ചിരകാലാഭിലാഷമായ പാവങ്ങാട്- പുതിയാപ്പ റെയില്‍വേ മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.

കോഴിക്കോട്: പുതിയങ്ങാടിയുടെ ചിരകാലാഭിലാഷമായ പാവങ്ങാട്- പുതിയാപ്പ റെയില്‍വേ മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. 18.12 കോടി രൂപ ചിലവില്‍ 303 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 460 മീറ്ററാണ് നീളമുണ്ടാകുക. റയില്‍വേ ഭാഗത്തിന് മുകളില്‍ 12 മീറ്ററും മറ്റ് ഭാഗത്ത് 8.5 മീറ്ററുമാണ് വീതി. ഇരുവശത്തും സര്‍വ്വീസ് റോഡുകള്‍ക്കും പദ്ധതിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ചിലവില്‍ ഡെപ്പോസിറ്റ് സ്‌കീമിലാണ് നിര്‍മ്മാണം. പുതിയാപ്പയിലെ നിര്‍ദ്ദിഷ്ട ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയപാത 17ലൂടെ പുതിയാപ്പയിലെത്താന്‍ ഈ പാലം സഹായകമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ മുഖ്യാതിഥി ആയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!