പ്രണയത്തിന്റെയും പ്രകൃതിയുടെയും രാഷട്രീയം പറഞ്ഞ് പുതപ്പ്

ചിത്രകാരന്റെ മനസ്സിലുടെ സഞ്ചരിച്ച് ഭുമിയിലെ വേദനകളും, ചുഷണങ്ങളും അമിതാധികാരവാഴ്ചകളും, ആസക്തികളും വരച്ചുവെച്ച വാള്‍ട്ടര്‍ ഡിക്രുസിന്റെ ‘പുതപ്പ്’ എന്ന ചിത്രം യുട്യൂബില്‍ ഏറെ ശ്രദ്ധേയമാകുന്നു.
ഒരു ചിത്രകാരന്റെ സ്റ്റുഡിയോക്കകത്ത് വെച്ച് മാത്രം ചിത്രീകരണം പൂര്‍ത്തീകരിച്ച പുതപ്പില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണുളളത്. ചിത്രകാരനും അയാളുടെ മോഡലും തമ്മിലുളള കാവ്യാത്മകാമായ ആശയസംവാദങ്ങളിലുടെയാണ് കഥ വികസിക്കുന്നത്.

കലാകാരന്റെ വിഹ്വലതകളുടെയും, സ്വപ്‌നങ്ങളുടെയും, രാഷ്ട്രീയം പ്രേക്ഷകനോടും പങ്കുവെച്ച് നീങ്ങുന്ന സിനിമയില്‍ യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും ഇഴപിരിച്ച് നെയ്‌തെടുക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ അമിതാസക്തിയാണ് അവന്റെ സ്വപനങ്ങളെ തകര്‍ക്കുന്നതെന്ന തിരിച്ചറിവ് ചിത്രം നമുക്ക് തരുന്നു. ശക്തമായ സ്ത്രീകഥാപത്രമാണ് ചിത്രത്തിലെ മോഡല്‍. ലോകത്ത് മതവും ഭരണകുടവും അധികാരം പിടിച്ചെടുക്കാന്‍ നടത്തുന്ന കീഴ്‌പ്പെടുത്തലുകളില്‍ ഇരയാക്കപ്പെടുന്നത് തങ്ങളാണെന്ന ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

നിധിസിങ്ങ് , ഷാജഹാന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.ജയനാണ് ദൃശ്യാവിഷ്‌ക്കരണം. ചിത്രത്തില്‍ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് ആനന്ദ് മേട്ടുങ്ങലാണ്.