നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശേധനക്ക് വിധേയനാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനക്ക് വിധേയനാക്കും അഡ്വ. പ്രജീഷ് ചാക്കോയെയാണ് നുണപരിശോധന നടത്തുക.

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണ് നുണപരിശോധന നടത്തുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിവില്‍ പോകുംമുന്നേ അഭിഭാഷകനെ എല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. രണ്ട് തവണ പ്രജീഷ് ചാക്കോയെ ഈ വിഷയത്തില്‍ ചോദ്യം ചെയ്തെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന നടത്താല്‍ ശ്രമിക്കുന്നത്