Section

malabari-logo-mobile

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 11 ന്

HIGHLIGHTS : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും.  സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 2550376 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന്...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും.  സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 2550376 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്.  ഇതിനായി 24439 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളുമുണ്ട്.
പരിശീലനം ലഭിച്ച ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ 11 ന് രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യും.  റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കും.  ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട്‌ജെട്ടികള്‍, ഉത്സവമേള കേന്ദ്രങ്ങള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകളുണ്ട്.  കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  രോഗപ്രതിരോധ ചികിത്സാ പട്ടികപ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ തുള്ളി മരുന്ന് നല്‍കണം.  നവജാത ശിശുക്കള്‍ക്കും വയറിളക്കമോ മറ്റു രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കണം.  എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തിയാല്‍ അതിനടുത്ത ദിവസങ്ങളില്‍ വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ ചെന്ന് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!