നിരത്തിലെ കുതിപ്പായി പള്‍സര്‍ ആര്‍.എസ്‌. 200

Pulsar RS 200 (1) (1)തിരുവനന്തപുരം: പുതുമകള്‍കൊണ്ട്‌ എന്നും വാഹനപ്രേമികളെ ആകര്‍ഷിച്ചിരുന്ന ബജാജാ ഒട്ടോ  രൂപകല്‍പ്പനയിലും എഞ്ചിനീയറിങിലും പ്രകടനത്തിലും പുത്തന്‍ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്‌ പുതിയ പള്‍സര്‍ ആര്‍.എസ്‌. 200 പുറത്തിറക്കി. 2001 ല്‍ ബജാജ്‌ പള്‍സര്‍ പുറത്തിറക്കിയ ശേഷം പ്രതിമാസം 55,000 യൂണിറ്റുകള്‍ വില്‍പ്പന നടത്തുന്നതും ഇന്ത്യയിലെ സ്‌പോര്‍ട്ട്‌സ്‌ ബൈക്കുകളുടെ കൂട്ടത്തില്‍ 43 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതുമായ ഈ ബൈക്കിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ്‌ ബജാജ്‌ ഓട്ടോ തുടരുന്നത്‌.
ഇന്ത്യന്‍ യുവത്വം സ്വപ്‌നം കാണുന്ന സൂപ്പര്‍ ബൈക്കുകളുടേതായ പൂര്‍ണതയും ശേഷിയുമാണ്‌ പള്‍സര്‍ ആര്‍.എസ്‌. 200 നുള്ളത്‌. ശേഷിയുള്ളതും അതേ സമയം എയറോ ഡൈനാമിക്കുമായ ഈ ബൈക്ക്‌ പള്‍സറിന്റേതായ രൂപകല്‍പ്പനാ സവിശേഷതകളും നിലനിര്‍ത്തുന്നുണ്ട്‌. ഏറ്റവും ഇരുണ്ട പാതകളില്‍പ്പോലും മികച്ചതാകുന്നതാണ്‌ ഇതിന്റെ ട്വിന്‍ പ്രൊജക്ടര്‍ എച്ച്‌.ഡി. ഫോക്കസ്‌ ഹെഡ്‌ലൈറ്റുകള്‍. ഹൈ ഇന്റന്‍സിറ്റി ക്രിസ്‌റ്റല്‍ എല്‍.ഇ.ഡി. ടെയ്‌ല്‍ ലാമ്പുകള്‍ മറ്റുള്ള റൈഡര്‍മാരെ ബഹുദൂരം പിന്നിലാക്കുകയും ചെയ്യും.
ലിക്വിഡ്‌്‌ കൂളിങ്ങോടു കൂടിയ ഫുവല്‍ ഇന്‍ജക്ഷനുമായെത്തുന്ന എ-4 വാള്‍വ്‌ ട്രിപ്പിള്‍ സ്‌പാര്‍ക്ക്‌ ഡി.ടി.എസ്‌.ഐ. എഞ്ചിന്‍ 200 സി.സിയുടെ പരമാവധി ശേഷി ലഭ്യമാക്കുന്നു. എ.ബി.എസ്സോടു കൂടിയ 300 എം.എം. ഡിസ്‌ക്ക്‌ ബ്രേക്കുകള്‍ ഏതു പ്രതലത്തിലും മികച്ച പ്രതികരണം ഉറപ്പാക്കുന്നു. ഗ്യാസ്‌ നിറച്ച നൈട്രോക്‌സ്‌ സസ്‌പന്‍ഷന്‍, പെരിമീറ്റര്‍ ഫ്രെയിം എന്നിവയാണ്‌ റൈഡിങ്‌ സുഖപ്രദമാക്കുന്ന മറ്റു ഘടകങ്ങളില്‍ ചിലവ. Pulsar RS 200 (5)
24.5 പി.എസ്‌. പവ്വര്‍, മണിക്കൂറില്‍ 141 കിലോമീറ്റര്‍ വരെ പരമാവധി വേഗത, 11,000 ആര്‍.പി.എം. വരെ എന്നിങ്ങനെയുള്ള സവിശേഷതകള്‍ക്കൊപ്പം റെയ്‌സ്‌ ട്രാക്കിനും പ്രതിദിന റൈഡിങിനും ഒരു പോലെ ഒത്തിണങ്ങിയ രീതിയിലാണ്‌ പള്‍സര്‍ ആര്‍.എസ്‌. 200 അവതരിപ്പിച്ചിട്ടുള്ളത്‌.
തിരുവനന്തപുരത്ത്‌ എ.ബി.എസ്‌. ഇല്ലാത്ത മോഡലിന്‌ 120,669 രൂപ, എ.ബി.എസ്‌. മോഡലിന്‌ 132,877 രൂപ എന്നിങ്ങനെയാണ്‌ ഇതിന്റെ എക്‌സ്‌ ഷോറൂം വില.