പുളിക്കലില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്ന്‌ വീണ്‌ പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌


അപകടം നടന്നത്‌ വരാന്തയുടെ അരമതില്‍ തകര്‍ന്ന്‌
പുളിക്കല്‍ :സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാനിലയിലെ വരാന്തയുടെ അരമതില്‍ തകര്‍ന്ന താഴേക്ക്‌ 10 കുട്ടികള്‍ക്ക്‌ സാരരമായി പരിക്കേറ്റു. പുളിക്കല്‍ വലിയപറമ്പിലെ ഫ്‌ളോറിയ ഇന്റര്‍നാഷനല്‍ എന്ന അണ്‍എയിഡഡ്‌ സ്‌കൂളിലാണ്‌ അപകടമുണ്ടായത്‌. മുന്നാം നിലയിലെ അരമതില്‍ തകര്‍ന്ന വീണ്‌്‌ അവിടെ നിന്നിരുന്ന കുട്ടികളടക്കം താഴേക്ക്‌ പതിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട്‌ സ്‌കൂള്‍ വിടുന്ന സമയത്ത്‌ കുട്ടികളുടെ കൂട്ടനിലവിളി കേട്ട്‌ ഓടിയെത്തിയ അധ്യാപകരാണ്‌ ഇവരെ ആശുപത്രിയിലെത്തിച്ചത്‌
,
ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥികളായ അമില്‍ സിനാല്‍(11) ഇര്‍ഫാന്‍(12) ഹനാന്‍(12), ഹാഫിസ്‌(11), ഹിഷാം(11), അഭിജിത്ത്‌്‌(11), ലാമിഹ്‌(11) സിനാന്‍(12) ഹഫാദ്‌ തസ്‌നീം(11) ദില്‍ജാസ്‌(11) എ്‌നീ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പരിക്കേറ്റത്‌
അപകടം നടന്ന താഴെ വീണുകിടക്കുന്ന 9 കുട്ടികള്‍ക്കും ബോധമില്ലായിരുന്നു. കുട്ടികളില്‍ പലരുടെയും കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്‌.
നിര്‍മാണത്തിലെ അപാകതയാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിവരം അരഭിത്തി കെട്ടിയിരി്‌ക്കുന്നത്‌ ഹോളോബ്രിക്‌സ്‌ ഉപയോഗിച്ചാണ്‌.ഇവ കെട്ടിയിരിക്കുന്നത്‌. നിര്‍മ്മാണത്തിന്‌ ആവിശ്യമായ പൂഴിയും സിമന്റും ഉപയോഗിക്കാഞ്ഞതാണ്‌ ഇവ പൊളിയാന്‍ കാരണമെന്ന്‌ കരുതുന്നു. ഈ ക്ലാസ്സ്‌ റും നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മേല്‍ക്കുര ഷീറ്റ്‌ കൊണ്ടാണ്‌ നിര്‍മ്മിച്ചിരി്‌ക്കുന്നത്‌. 25 അടി ഉയരത്തില്‍ നിന്നാണ്‌ കുട്ടികള്‍ താഴേക്ക്‌ പതിച്ചത്‌