പുതുച്ചേരി മദ്യവുമായി മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി:160 കുപ്പി പുതുച്ചേരി  മദ്യവുമായി 3 ഒഡിഷ സ്വദേശികളെ പരപ്പനങ്ങാടി എക്സ്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍
അറസ്റ്റ് ചെയ്തു. പറമ്പിൽ പീടിക പെരുവള്ളൂർ ഭാഗങ്ങളിൽ എക്സ്സൈസ് നടത്തിയ പരിശോ ധനയിൽ പെരുവള്ളൂരിൽ അന്യ സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്.

മാഹിയിൽ നിന്നും വാങ്ങി കൂടുതൽ തുകക്ക് വില്പന നടത്തുകയായിരുന്നു അറസ്റ്റിലായവരുടെ ലക്ഷ്യം. ഒഡിഷ സ്വദേശികളായ മനോജ് പൂജാരി,ബേനു നായക്,ഗണാചു മാജിഎന്നിവരാണ് അറസ്‌റ്റിൽ ആയത്.

പ്രിവൻറിവ്‌ ഓഫീസര്‍മാരായ ടി.പ്രജോഷ് കുമാർ, എസ്‌.മുരുകൻ,പി.ബിജു,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരിവീട്ടിൽ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കെ.പ്രദീപ് കുമാർ,കെ.ശിഹാബുദ്ധീൻ,എ. കെ. നവീൻ  എന്നിവരാണ് എക്സ്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.