പി.എസ്‌.സി: സര്‍ട്ടിഫിക്കറ്റ്‌ പരിശോധന

ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ്‌ ഗ്രാഡ്‌ സെര്‍വന്റ്‌ തസ്‌തികകളിലേക്ക്‌ നടത്തിയ പരീക്ഷയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട, വണ്‍ടൈം വെരിഫിക്കേഷന്‍ മുഖേനെ പ്രമാണ പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നേടിയിട്ടില്ലാത്തവരുടെ പ്രമാണ പരിശോധന ജൂണ്‍ മൂന്ന്‌ മുതല്‍ 16 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്‌.സി. ഓഫിസില്‍ നടക്കും. അറിയിപ്പ്‌ ലഭിക്കാത്തവര്‍ ഓഫിസില്‍ നേരിട്ട്‌ ബന്ധപ്പെടണം.പ്രമാണ പരിശോധനയ്‌ക്ക്‌ എത്തുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്‌ത്‌ പ്രൊഫൈലില്‍ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ ജില്ലാ പി.എസ്‌.സി. ഓഫിസര്‍ അറിയിച്ചു.