Section

malabari-logo-mobile

രോഗികളായ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം അവസാനിപ്പിക്കണം

HIGHLIGHTS : തിരുവനന്തപുരം : സ്ട്രക്ചറില്‍ രോഗികളെ കൊണ്ടു വരുന്നതിനുള്ള നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം രോഗികളായ പ്രവാസികള...

തിരുവനന്തപുരം : സ്ട്രക്ചറില്‍ രോഗികളെ കൊണ്ടു വരുന്നതിനുള്ള നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം രോഗികളായ പ്രവാസികളെ ചൂഷണം ചെയ്യാനാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

ദുബായില്‍ നിന്നുള്ള നിരക്ക് 6000 ദിര്‍ഹത്തില്‍ നിന്ന് 25000 ദിര്‍ഹമാക്കാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. മറ്റ് ജി.സി.സി സെക്ടറുകളില്‍ നിന്നും സമാനമായ വര്‍ദ്ധനവ് ഉണ്ടാകും. നിലവില്‍ തന്നെ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ കേരളാ സെക്ടറിലേക്കുള്ള പ്രവാസികളുടെ യാത്രക്ക് കൊള്ള നിരക്കാണ് ഏര്‍പ്പെടുത്തുന്നത്.

sameeksha-malabarinews

ജോലി നഷ്ടവും അധിക ബാധ്യതയുമൊക്കെയായി പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ പല നിലക്കും സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുകയാണ് എയര്‍ ഇന്ത്യ. പ്രവാസികള്‍ക്കു നേരെ ഈ വിധം ഇരുട്ടടി നല്കുന്ന തീരുമാനങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ പിന്‍മാറണന്നെും ഈ വിയത്തില്‍ കേരള പ്രവാസി വകുപ്പും നോര്‍ക്കയും കേന്ദ്രസര്‍ക്കാരും ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!