Section

malabari-logo-mobile

പ്രോട്ടോക്കോള്‍ ലംഘനം; റസിഡന്റ് കമ്മീഷണറെ ഗവര്‍ണര്‍ വിളിപ്പിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ കേരള ഗവര്‍ണര്‍ പി സദാശിവത്തെ സ്വീകരിക്കുന്നതില്‍ കടുത്ത പ്രോട്ടോക്കോള്‍ ലംഘനം. പ്രോട്ടോക്കോള്‍ ലംഘനം നടത്...

p-sadasivamന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ കേരള ഗവര്‍ണര്‍ പി സദാശിവത്തെ സ്വീകരിക്കുന്നതില്‍ കടുത്ത പ്രോട്ടോക്കോള്‍ ലംഘനം. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ കേരളഹൗസ് റസിഡന്റ് കമ്മീഷണറെ ഗവര്‍ണര്‍ വിളിപ്പിച്ചു.

കീഴ്‌വഴക്കമനുസരിച്ച് ഗവര്‍ണറെ സ്വീകരിക്കാന്‍ കേരളഹൗസ് റസിഡന്റ് കമ്മീഷണറോ, അഡീഷണല്‍ റസിഡന്റ് കമ്മീഷണറോ വിമാനത്താവളത്തിലെത്തണമെന്നാണ്. എന്നാല്‍ റസിഡന്റ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരാരും ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലോ, കേരള ഹൗസിലോ എത്തിയിരുന്നുന്നില്ല. ഗവര്‍ണറായതിന് ശേഷം ആദ്യ ഡല്‍ഹിയാത്രയിലാണ് ഈ അവഗണന. സംഭവത്തില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് പ്രോട്ടോകോള്‍ ഓഫീസറും ഡ്രൈവറും മാത്രമാണ്. ഡല്‍ഹിയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് റസിഡന്റ് കമ്മീഷണറുടെ നടപടി കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

sameeksha-malabarinews

ഔദേ്യാഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണറായ ശേഷം ആദ്യമായി ജസ്റ്റിസ് പി സദാശിവം ഡല്‍ഹിയില്‍ എത്തിയത്. അതേസമയം റസിഡന്റ് കമ്മീഷണര്‍ ഡല്‍ഹിക്ക് പുറത്തായതിനാലും, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലുമാണ് ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്താതിരുന്നതെന്നാണ് കേരളഹൗസ് വൃത്തങ്ങള്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!