Section

malabari-logo-mobile

സിപിഎം ഉപരോധസമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യ കോണ്‍ഗ്രസ്‌ ചടങ്ങില്‍

HIGHLIGHTS : തിരൂ :സിപിഐഎം നടത്തിവന്നിരുന്ന ക്ലിഫ്‌ ഹൗസ്‌ ഉപരോധസമരത്തിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച സന്ധ്യ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വേദിയില്‍. വിഎം സുധീരന്‍ നയ...

തിരൂ :സിപിഐഎം നടത്തിവന്നിരുന്ന ക്ലിഫ്‌ ഹൗസ്‌ ഉപരോധസമരത്തിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച സന്ധ്യ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വേദിയില്‍. വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ സിഡി പ്രകാശനചടങ്ങിലാണ്‌ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ആദ്യാവസാനം പങ്കെടുത്തത്‌.

സോളാര്‍ സമരത്തിന്റെ ഭാഗമായികഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ എല്‍ഡിഎഫ്‌ നടത്തിവന്നിരുന്ന ക്ലീഫ്‌ ഹൗസ്‌ ഉപരോധത്തിന്റെ നാലം ദിവസം രാവിലെയായിരുന്നു തങ്ങള്‍ക്ക്‌ നടക്കാനുള്ള വഴി ഇടത്‌ നേതാക്കള്‍ നടഞ്ഞു എന്നാരോപിച്ച്‌ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ സമരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യക്ക്‌ പ്രമുഖവ്യവസായി ചിറ്റലപ്പളളി അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു.
ഈ സംഭവത്തോടെ പ്രതിരോധത്തിലായ ഇടതുമുന്നണി സമരം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക്‌ വരെ നീങ്ങി. ഈ സമയത്തു തന്നെ സന്ധ്യ കോണ്‍ഗ്രസ്സുകാരിയാണെന്നും സംഭവം ആസൂത്രിതമാണന്നും പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തനിക്ക്‌ ഒരു രാഷ്ട്രീയവുമില്ലെന്നായിരുന്നു സന്ധ്യയുടെ മറുപടി

sameeksha-malabarinews

ഈ സംഭവത്തോടെ സന്ധ്യക്ക്‌ വ്യക്തമായരാഷ്ട്രീയമുണ്ടെന്നുു അന്നത്തെ സംഭവം ആസൂത്രിയതമാണെന്നും തെളിഞ്ഞതായി സിപിഎം നേതാക്കള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!