Section

malabari-logo-mobile

യുവതിയെ കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്ന്‌ ഇറക്കിവിട്ട സംഭവം: പ്രൊഫൈല്‍ ചിത്രം മാറ്റി പ്രതിഷേധം

HIGHLIGHTS : കൊച്ചി: എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ പമ്പയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറിയ യുവതിയെയും കുട്ടികളെയും ആര്‍ത്തവത്തിന്റെയും

facebook-protestകൊച്ചി: എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ പമ്പയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറിയ യുവതിയെയും കുട്ടികളെയും ആര്‍ത്തവത്തിന്റെയും അശുദ്ധിയുടെയും പേരില്‍ ബസ്സില്‍ നിന്ന്‌ ഇറക്കിവിട്ട സംഭവത്തിനെതിരെ ഫേസ്‌ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി പ്രതിഷേധം.

കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങളുപയോഗിച്ച്‌ സ്‌ത്രീ രൂപത്തിന്റെ അബ്‌സ്‌ട്രാക്ട്‌ ചിത്രമാണ്‌ പ്രൊഫൈല്‍ ആക്കിയിരിക്കുന്നത്‌. ആര്‍ത്തവത്തിന്റെ പേരില്‍ പൊതു ഇടങ്ങളില്‍ വിവേചനവും അവഹേളനവും നേരിടേണ്ടി വരുന്നതിനെതിരെ പ്രതിഷേധ സൂചകമായി എല്ലാവരും പ്രൊഫൈല്‍ ചിത്രം ഇതാക്കി മാറ്റണമെന്ന്‌ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുന്നു.

sameeksha-malabarinews

കഴിഞ്ഞയാഴ്‌ച എറണാകുളം സ്വദേശിയായ നസീറയെയും കുട്ടികളെയും രാത്രിയില്‍ വൈറ്റിലയിലേക്ക്‌ ബസ്സില്‍ കയറിയിരുന്നതിനെ തുടര്‍ന്ന്‌ ബസ്സ്‌ ജീവനക്കാര്‍ ശുദ്ധിയുടെ പേര്‌ പറഞ്ഞ്‌ ഇറക്കിവിട്ടിരുന്നു. സംഭവം വിഷയമായതോടെ പോലീസ്‌ അവരുടെ ജീപ്പില്‍ നസീറയെയും കുട്ടികളെയും വൈറ്റിലയില്‍ എത്തിക്കുകായായിരുന്നു. അയ്യപ്പന്‍മാര്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും ജീവനക്കാരാണ്‌ തങ്ങളെ ഇറക്കിവിട്ടതെന്നും ജസീറ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതില്‍ പ്രതിഷേധിക്കാനെത്തിയ സ്‌ത്രീകളും പുരുഷന്‍മാരുമടങ്ങിയ സംഘത്തെ എറണാകുളം ബസ്‌ സ്റ്റാന്റില്‍ വെച്ച്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ ചുംബന സമരത്തിന്‌ പിന്നാലെ ആര്‍ത്തവ സമരവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ചുംബനസമരത്തിന്‌ പിന്നിലുള്ളവര്‍ തന്നെയാണ്‌ ഇതിന്‌ പിന്നിലുള്ളതെന്നും ഒരു വിഭാഗം സൈബര്‍ ലോകത്ത്‌ പ്രചരിപ്പിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!