Section

malabari-logo-mobile

പ്രോഫിറ്റ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കാര്‍സ് ടാക്‌സി പുറത്തിറക്കി

HIGHLIGHTS : ദോഹ: പ്രോഫിറ്റ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കാര്‍സ് ടാക്‌സി പുറത്തിറക്കി

ദോഹ: പ്രോഫിറ്റ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കാര്‍സ് ടാക്‌സി പുറത്തിറക്കി. ശര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ കര്‍വ ടാക്‌സി ആന്റ് ലിമോസിന്‍ ബിസിനസ് ഡയറക്ടര്‍ അലി ബെഹ്‌സാദ്, ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജബര്‍ ആല്‍താനി, ശൈഖ് ഫഹദ് ബിന്‍ ജബര്‍ ആല്‍താനി, കാര്‍സ് ടാക്‌സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ സബ്ബാഗ്, പ്രോഫിറ്റ് ഹോള്‍ഡിംഗ് ഗ്രൂപ്പ് ഡയറക്ടര്‍ പി ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍വയുടെ നീലനിറത്തോടൊപ്പം മുകളില്‍ മഞ്ഞ നിറത്തിലുള്ളതാണ് കാര്‍സ് ടാക്‌സി. രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടാക്‌സി ഫ്രാഞ്ചൈസിയാണ് പ്രൊഫിറ്റ് ട്രേഡിംഗ് കമ്പനിയുടെ കാര്‍സ് ടാക്‌സി.
കാറിന്റെ പിന്‍വശത്തുള്ള ഡോറുകളില്‍ കാര്‍സ് ടാക്‌സി എന്ന് അറബിയിലും ഇംഗ്ലീഷിലും ലോഗോയോടൊപ്പം പതിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി 50 ടാക്‌സികളാണ് നിരത്തിലിറങ്ങിയത്. ഇവയില്‍ പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാരേയാണ് നിയോഗിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ ടാക്‌സിയുമായി റോഡിലിറങ്ങുന്നതിന് മുമ്പ് 21 ദിവസം സ്ഥലങ്ങളും ഗതാഗത നിയമങ്ങളും  ഉള്‍പ്പെടെയുള്ളവ പരിശീലനം നല്കിയിട്ടുണ്ടെന്ന് കാര്‍സ് ടാക്‌സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ സബാഗ് അറിയിച്ചു.
മൊത്തം 500 ടാക്‌സികളാണ് കാര്‍സിന്റേതായി ഖത്തറില്‍ സര്‍വീസ് നടത്തുക. ഇതനുസരിച്ച് 500 എണ്ണം തികയുന്നത് വരെ എല്ലാ ആഴ്ചയും 50 പുതിയ ടാക്‌സികള്‍ ഇറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഓരോ കാറിലും ഏറ്റവും പുതിയ മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളും മീറ്ററുകളും നാവിഗേഷനുമാണുള്ളത്. നഗരപരിധിയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത നിയന്ത്രിക്കാനാവുന്ന സ്പീഡ് മോണിറ്ററിംഗ് സിസ്റ്റവും കാറുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കാനായി കസ്റ്റമര്‍ കെയര്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!