പ്രൊഫ.ബി ഹൃദയകുമാരി അന്തരിച്ചു

Story dated:Saturday November 8th, 2014,11 51:am

Hridayakumariതിരു: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി ഹൃദയകുമാരി (84)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്‌ രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്‌ വൈകീട്ട്‌ ശാന്തീകവാടത്തില്‍ നടക്കും. കവയത്രി സുഗതകുമാരിയുടെ സഹോദരിയാണ്‌.
പ്രഭാഷക, നിരൂപക, വിദ്യഭ്യാസ വിചക്ഷക എന്നീ നിലകളില്‍ പ്രശസ്‌തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 38 വര്‍ഷ കാലത്തോളം അധ്യാപികയായി സേവനമനുഷ്‌ഠിച്ചു.

സ്വതന്ത്ര്യ സമര സേനാനിയും പ്രശസ്‌ത കവിയുമായിരുന്ന ബോധേശ്വരന്റെ മകളാണ്‌. കാല്‌പനികത എന്ന പുസ്‌തകത്തിന്‌ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. സോവിയറ്റ്‌ കള്‍ച്ചറല്‍ സൊസൈറ്റി, ഗുപ്‌തന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. നന്ദിപൂര്‍വ്വം ആത്മകഥയാണ്‌. സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌നം അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു.

English summary
Prof B Hridayakumari passes away