പ്രിയങ്ക ഗാന്ധിയെയും റോബര്‍ട്ട്‌ വധേരയെയും ലണ്ടനില്‍ കണ്ടെന്ന്‌ ലളിത്‌ മോദി

07-1423308951-priyanka-vadra-with-husband-robert-vadra-2ലണ്ടന്‍: പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുമായി താന്‍ ലണ്ടനില്‍വെച്ച്‌ കൂടിക്കാഴ്‌ച നടത്തിയതായി ലളിത്‌ മോദിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്‌ കൂടിക്കാഴ്‌ച നടത്തിയതെന്നാണ്‌ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അദേഹം വെളിപ്പെടുത്തിയിരിക്കുന്നത്‌.

ലളിത്‌ മോദി വിവാദത്തില്‍ സുഷമ സ്വരാജ്‌, വസുന്ധര രാജെ എന്നിവരുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്‌ ലളിത്‌ മോദിയുടെ പുതയ ട്വീറ്റ്‌. വസുന്ധര രാജെ മോദിക്ക്‌ അനുകൂലമായി ഒപ്പിട്ട രേഖകള്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസാണ്‌ പുറത്ത്‌ വിട്ടത്‌.

അതെസമയം ലളിത്‌ മോദി വിവാദത്തിലുള്‍്‌പ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ ഇന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ വിശദീകരണം നല്‍കിയേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. സാമ്പത്തിക ക്രമക്കേടില്‍ പ്രതിയായ സാഹചര്യത്തില്‍ ലണ്ടനിലേക്ക്‌ കടക്കുന്നതിനായാണ്‌ വസുന്ധരാ രാജയുടെ ശുപാര്‍ശ കത്ത്‌ ലളിത്‌ മോദി ഉപയോഗിച്ചത്‌.