സ്വകാര്യ ബസ്‌ വക റോഡില്‍ ഓയില്‍ അഭിഷേകം;നിരവധി വാഹനങ്ങള്‍ തെന്നിവീണു

Untitled-1 copyതാനൂര്‍: സ്വകാര്യ ബസില്‍ നിന്നും ഓയില്‍ റോഡില്‍ പൊട്ടി ഒഴുകി അഞ്ചോളം ബൈക്കുകള്‍അപകടത്തില്‍പ്പെട്ടു. തെന്നി വീണ ബൈക്ക്‌ യാത്രക്കാരായ 4 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ഇന്നു  രാവിലെ 10 മണിയോടെയാണ റോഡില്‍ ഓയില്‍ ഒഴുക്കി സ്വകാര്യ ബസ്സ്‌ കടന്നു കളഞ്ഞത്‌. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. താനൂര്‍ തെയ്യാല റോഡ്‌ ജംഗ്‌ഷനിലാണ്‌ സംഭവം നടന്നത്‌.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഉടന്‍ തന്നെ പോലീസ്‌ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ തിരൂര്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്‌ വെള്ളമടിച്ച്‌ റോഡ്‌ വൃത്തിയാക്കിയ ശേഷമാണ്‌ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്‌. അതുവരെ വാഹനങ്ങള്‍ ബൈപ്പാസ്‌ വഴി കടത്തിവിടുകയായിരുന്നു.

അതേസമയം നിര്‍ത്താതെ പോയ ബസിനെ കുറിച്ച്‌ പോലീസ്‌ അനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌