സ്വകാര്യ ബസുകള്‍ക്ക്‌ വാതിലില്ലെങ്കില്‍ നിരത്തിലിറക്കേണ്ടെന്ന്‌

Story dated:Saturday July 2nd, 2016,11 54:am

Untitled-1 copyകൊച്ചി: വാതിലുകളില്ലാതെ നിരത്തിലിറക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌ പോര്‍ട്ട്‌ കമ്മീഷണറുടെ ഉത്തരവ്‌. ജൂലൈ 15 മുതല്‍ ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കണമെന്നാണ്‌ പുതിയ ഉത്തരവ്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ ദിവസമാണ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഇറക്കിയത്‌.

ബസ്സുകളില്‍ വാതിലുകളില്ലാത്തതിനെ തുടര്‍ന്ന്‌ നിരവധി യാത്രക്കാര്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത്‌ പതിവായതോടെയാണ്‌ കമ്മീഷണര്‍ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

അതെസമയം ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറുടെ ഈ ഉത്തരവിനെതിരെ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉത്തരവ്‌ നടപ്പിലാക്കിയാല്‍ കൂടുതല്‍ ജീവനക്കാരെ ജോലിയ്‌ക്ക്‌ എടുക്കേണ്ടിവരും എന്ന കാരണമാണ്‌ ഇവര്‍ പറയുന്നത്‌. ഇത്‌ ചെലവ്‌ വര്‍ദ്ധനയ്‌ക്ക്‌ ഇടയാക്കുമെന്നാണ്‌ ഇവരുടെ വാദം.