Section

malabari-logo-mobile

കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല: രൂക്ഷ വിമര്‍ശനവുമായി എംഎസ്‌എഫ്‌

HIGHLIGHTS : റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയുടെ അലമാരയില്‍ സൂക്ഷിച്ചാല്‍ മതി മലപ്പുറം: കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നതിന്‌

msf newsറിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയുടെ അലമാരയില്‍ സൂക്ഷിച്ചാല്‍ മതി
മലപ്പുറം: കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നതിന്‌ അനുകൂലമായ ഉന്നതവിദ്യഭ്യാസകണ്‍സിലിന്റെ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്നും അത്‌ മുഖ്യമന്ത്രിയുടെ അലമാരയില്‍ തന്നെ സൂക്ഷിച്ചാല്‍ മതിയെന്നും മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്‌എഫ്‌. വിദ്യഭ്യാസവകുപ്പ്‌ അറിയാതെ സ്വകാര്യ സര്‍വ്വകലാശാസ സംബന്ധിച്ച 80% നടപടികളും പൂര്‍ത്തിയാക്കിയ ഉന്നതവിദ്യഭ്യാസകൗണ്‍സിലിനോട്‌ വിശദീകരണം തേടണമെന്നും എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ടിപി അഷറഫ്‌ അലി വാര്‍ത്താസമ്മേളനത്തില്‌ ആവിശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക്‌ അനുമതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഷറഫ്‌ അലി ചുണ്ടിക്കാട്ടി.
അറബിക്‌ സര്‍വ്വകാലശാല ഉടന്‍ നടപ്പിലാക്കണമെന്നും അഷറഫ്‌ അലി ആവിശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!