സ്വകാര്യ ആശുപത്രകളുടെയും മരുന്ന്‌ കമ്പനികളുടെയും ചൂഷണത്തിനെതിരെ ഇന്നസെന്റ്‌ പാര്‍ലമെന്റില്‍

innocent_1950720fദില്ലി: സ്വകാര്യ ആശുപത്രികളുടെയും മരുന്ന്‌ കമ്പനികളുടെയും ചൂഷണത്തിനെതിരെ ഇന്നസെന്റ്‌ എം പി പാര്‍ലമെന്റില്‍. മരുന്ന്‌ കമ്പനികള്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും കാന്‍സര്‍രോഗികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഇന്നസെന്റ്‌ സംസാരിച്ചു.

ആശുപത്രികള്‍ വന്‍തുക ഈടാക്കുന്നതില്‍ നിയന്ത്രണം വരുത്തണം. കാന്‍സര്‍ മരുന്നുകള്‍ക്ക്‌ അമിത വില ഈടാക്കുന്നുവെന്നും മാമോഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക്‌ അപ്രാപയമാണെന്നും ഇന്നസെന്റ്‌ പറഞ്ഞു.