പ്രിഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു

BL20_PRITHVI2_1304802fബലേശ്വര്‍: ഇന്ത്യയുടെ ആണവായുധ വാഹക ശേഷിയുള്ള ഹ്രസ്വദൂര തദ്ദേശനിര്‍മിത മിസൈല്‍ പ്രിഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ള മിസൈല്‍ ഒഡിഷയിലെ ചാന്ദിപൂര്‍ ടെസ്റ്റ് റേഞ്ചില്‍നിന്നാണ് പരീക്ഷിച്ചത്. രാവിലെ 9.20നായിരുന്നു പരീക്ഷണം.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യമാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. അഞ്ഞൂറു മുതല്‍ ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. മുന്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് എത്താനുള്ള ആധുനിക ദിശാനിര്‍ണയ സംവിധാനത്തിലാണ് മിസൈല്‍ പ്രഹരം നടത്തുക.

പൃഥ്വി2 പരീക്ഷണം വിജയം 2003ലാണ് പ്രിഥ്വി ശ്രേണിയിലെ മിസൈലുകള്‍ സേനയുടെ ഭാഗമായത്. കഴിഞ്ഞവര്‍ഷം നവംബര്‍ 14നാണ് ഇതിനു മുമ്പു പ്രിഥ്വി പരീക്ഷിച്ചത്. പരീക്ഷണ വിജയങ്ങള്‍ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ കരുത്തു തെളിയിക്കുന്നതായി പ്രതിരോധ വകുപ്പ് വിലയിരുത്തി.