പ്രധാനമന്ത്രിയുടെ സഹോദരന്‍ ബിജെപിയില്‍

21646_577606അമൃത്സര്‍ : പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സഹോദരന്‍ ദല്‍ജിത്ത്‌സിങ്ങ് കോലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി പങ്കെടുത്ത അമൃതസ്സറിലെ തെരുഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് കോലി ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ നേര്‍ സഹോദരനല്ല കോലി. രാജ്യത്ത് മോഡി തരംഗമില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ തന്നെ ബന്ധു ബിജെിപിയില്‍ ചേര്‍ന്നത് തങ്ങളുടെ നേട്ടമായാണ് ബിജെപി ഉയര്‍ത്തികാണിക്കുന്നത്. ഏപ്രില്‍ 30 ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസം.

ബിജെപിയില്‍ ചേര്‍ന്ന കോലിക്ക് വന്‍സ്വീകരണമാണ് പാര്‍ട്ടി നല്‍കിയത്. മന്‍മോഹന്‍സിങ്ങിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത് തങ്ങളുടെ ശക്തി കൂട്ടുമെന്നും കോലിയെ കേവലം അംഗമായി മാത്രമല്ല കാണുന്നതെന്നും കോലിയുമായി തങ്ങള്‍ക്ക് ഇന്നുമുതല്‍ രക്തബന്ധമാണ് ഉള്ളതെന്നും കോലിയെ സ്വാഗതം ചെയ്ത് മോദി പറഞ്ഞു.

അമൃത്സറില്‍ രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റലിയും കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും തമ്മിലുള്ള ശക്തമായ മല്‍സരമാണ് നടക്കുന്നത്.