പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം

prime-ministerദില്ലി :രാജ്യാതിര്‍ത്തിയില്‍ അതീവ സംഘര്‍ഷവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതില്‍ത്തിയിയലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ചൈനീസ് അതിര്‍ത്തി പങ്കിടുന്ന ഹിമാചല്‍ പ്രദേശിലെ സുംദോ സൈനികതാവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്

കരസേന ചീഫ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുന്ന് മണിക്കോറോളം അദ്ദേഹം അവിടെ ചിലവഴിച്ചു. ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പോലീസിലേ സൈനികരോടും അദ്ദേഹം സംവദിച്ചു, എല്ലാവരും ദീപാവലി ആഘോഷിക്കുന്നത് അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണെന്നും അതുകൊണ്ടാണ് താന്‍ ഇവിടെ ദീപാവലി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.