Section

malabari-logo-mobile

21ാം നൂറ്റാണ്ട് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി

HIGHLIGHTS : ന്യൂയോര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ ജനസംഖ്യയും. മറ്റ് രജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള പ്രതീക്ഷയുമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയെന്ന് പ്രധ...

Untitled-1 copyന്യൂയോര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ ജനസംഖ്യയും. മറ്റ് രജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള പ്രതീക്ഷയുമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതു കൊണ്ടുതന്നെ ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യം അതിവേഗം വികസിക്കുകയാണെന്നും ജനസംഖ്യുടെ 65 ശതമാനം വരുന്ന യൂവക്കളായ രാജ്യത്തിന് തിരിഞ്ഞ് നോക്കണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

sameeksha-malabarinews

മോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ പ്രവാസി സമൂഹം വന്‍ ഒരുക്കങ്ങളാണ് നടത്തിയത്. മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ തനത് പരമ്പരാഗത വസ്ത്രങ്ങളിലാണ് പ്രവാസികളില്‍ ഭൂരിഭാഗവും എത്തിയത് നൃത്തവും സംഗീതവും ചത്വരത്തില്‍ നിറഞ്ഞൊഴുകി. ബോളിവുഡ് ഹിറ്റ്ഗാനങ്ങള്‍ക്കൊപ്പം നൃത്തചുവടുകള്‍വച്ച് പ്രധാനമന്ത്രിയുടെ വരവിന് അവര്‍ ശരിക്കം ആഘോഷമാക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!