പ്രേമത്തിന്റെ വ്യാജപതിപ്പ്‌ ;ഛായാഗ്രാഹകന്‍ ഉള്‍പ്പെടെ 5 പേരെ ചോദ്യം ചെയ്‌തു

maxresdefaultമലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ഇറങ്ങിയതുമായി ബന്ധപ്പെട്ട്‌ ഛായാഗ്രാഹകന്‍ ഉള്‍പ്പെടെ അഞ്ച്‌ പേരെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്‌തു. സിനിമ എഡിറ്റ്‌ ചെയ്‌ത സ്‌റ്റുഡിയോയിലെ ജീവനക്കാരെയും സംഘം ചോദ്യം ചെയ്യും. സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങളില്‍ നിന്നും തെളിവെടുപ്പ്‌ നടത്തുമെന്നാണ്‌ സൂചന.

പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പിറങ്ങിയത്‌ സംബന്ധിച്ച്‌ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ നേരിട്ട്‌ അന്വേഷിക്കും. സെന്‍സര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പഹ്‌ലജ്‌ നിഹലാനി ഒരാഴ്‌ചയ്‌ക്കകം ഇതിനായി കേരളത്തിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പകര്‍പ്പില്‍ സെന്‍സര്‍കോപ്പിയെന്ന്‌ മുദ്രയുള്ളതിനാലാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ അന്വേഷണം. സെന്‍സര്‍ കോപ്പി ചോര്‍ന്നിതനെ ഗൗരവമായാണ്‌ സെന്‍സര്‍ബോര്‍ഡ്‌ കാണുന്നത്‌.

സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച ഉണ്ടായോ എന്നാണ്‌ ബോര്‍ഡിന്റെ ഭാഗത്തുനിന്നും പ്രധാനമായും പരിശോധികുന്നത്‌. ചിത്രത്തിന്റെ നിര്‍മാതാവ്‌ അന്‍വര്‍ റഷീദിന്റെ പരാതിയെ തുടര്‍ന്നാണ്‌ സെന്‍സര്‍ബോര്‍ഡ്‌ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്‌.

അതെസമയം ചിത്രത്തിന്റെ വ്യാജപതിപ്പ്‌ പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ പൈറസിക്കെതിരെ പോരാടുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ നടന്‍ മമ്മുട്ടി പിന്തുണയുമായെത്തി. പൈറസി അവസാനിപ്പിക്കണമെന്നും അതിനെതിരെ പോരാടണമെന്നും മമ്മടുട്ടി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. പൈറസിക്കെതിരെ എത്രയും പെട്ടന്ന്‌ നടപടിയുണ്ടാകണമെന്നും സിനിമകള്‍ മോഷ്ടിക്കുന്നത്‌ അനീതിയാണെന്നും എല്ലാ സിനിമകള്‍ക്കും അത്‌ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണമെന്നും മമ്മുട്ടി വ്യക്തമാക്കി.