പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത 3 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

premamകൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സംഭവത്തില്‍ പ്ലസ്‌വണ്‍, പ്ലസ്‌ടുവിദ്യാര്‍ത്ഥികളാണ്‌ കൊല്ലത്ത്‌ പിടിയിലായിരിക്കുന്നത്‌. റിലീസ്‌ ചെയ്‌ത്‌ രണ്ടാം ദിവസമാണ്‌ ഇവര്‍ ചിത്രം അപ്‌ലോഡ്‌ ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവര്‍ക്ക്‌ വ്യാജ സിഡി ലോബിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും ആന്റി പൈറസി സെല്‍.

സിനിമയുടെ പ്രിന്റ്‌ ഇവര്‍ക്ക്‌ എവിടെ നിന്നാണ്‌ ലഭിച്ചതെന്ന്‌ അറിയാനായി വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം ആന്റി പൈറസി സെല്‍ ആസ്ഥാനത്തേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌.

പ്രേമത്തിന്‌ പിന്നാലെ ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ കമല്‍ഹാസന്‍ ചിത്രം പാപനാശത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ആദ്യ ദിനം തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം റെക്കോര്‍ഡ്‌ കളക്ഷനിലേക്ക്‌ കുതിക്കുമോ എന്ന്‌ തമിഴകം കാത്തിരിക്കുമ്പോഴാണ്‌ വ്യാജന്‍ എത്തിയത്‌.