പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌; അല്‍ഫോന്‍സ്‌ പുത്രനില്‍ നിന്നും മൊഴിയെടുത്തു

Untitled-1 copyകൊച്ചി: പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട്‌ ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രനില്‍ നിന്നും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. കൊച്ചിയിലെ അല്‍ഫോന്‍സ്‌ പുത്രന്റെ ഫ്‌ളാറ്റിലെത്തിയാണ്‌ സംഘം അദേഹത്തെ ചോദ്യം ചെയ്‌തത്‌.

ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിക്ക്‌ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി പതിനൊന്നു മണിയോടെയാണ്‌ അവസാനിച്ചത്‌. ചോദ്യം ചെയ്യലില്‍ ചില തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ വ്യക്തമാക്കി. അന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.