ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പു കേള്‍ക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

bella beat appഗര്‍ഭിണികള്‍ക്ക് സന്തോഷവാര്‍ത്തയായി ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടുപ്പ് കേള്‍ക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. ബെല്ലാബീറ്റ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ കുറിച്ച് മനസിലാക്കാന്‍ കഴിയുക. ഇതിനുപുറമെ ഓരോ മിനിറ്റിലും ഹൃദയമിടിപ്പ്, ഭ്രൂണത്തിന്റെ വളര്‍ച്ച, കുഞ്ഞിന്റെ ആരോഗ്യം തുടങ്ങിയ വിവരങ്ങളും മനസിലാക്കാന്‍ കഴിയുന്നു. കൂടാതെ അമ്മയുടെ മാനസിക നിലയും ആപ്പ് ട്രാക്ക് ചെയ്യും.BellaBeatApp

ഈ ആപ്ലിക്കേഷന്‍ ഡവലപ്പ് ചെയ്തിരിക്കുന്നത് ഉര്‍സ്‌കാ എസ്ആര്‍സെന്‍ ആണ്. ഓരോ മാസവും ഉപയോക്താവിനോട് ചില ചോദ്യങ്ങള്‍ ചോദിക്കും. അതിന് അനുസരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ ആപ്ലിക്കേഷന്‍ നല്‍കും. ഗര്‍ഭിണികള്‍ക്ക് ഒരു വഴികാട്ടിയാവും ഈ ആപ്ലിക്കേഷന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഐഒഎസില്‍ ബെല്ലാബീറ്റ് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് സ്‌റ്റോറുകളില്‍ ആപ്പിന്റെ ബീറ്റാവേര്‍ഷന്‍ ലഭ്യമാണ്.

Related Articles