Section

malabari-logo-mobile

ഗര്‍ഭിണികളുടെ പ്രതിഷേധം

HIGHLIGHTS : മലപ്പുറം: അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാന്‍ സമരം തന്നെയാണ്‌ പരിഹാരമെന്ന്‌ ഗര്‍ഭിണികളും തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കാ...

IMG-20141204-WA0011മലപ്പുറം: അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാന്‍ സമരം തന്നെയാണ്‌ പരിഹാരമെന്ന്‌ ഗര്‍ഭിണികളും തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലാണ്‌ അത്യഭൂര്‍വമായ ഈ പ്രതിഷേധ സമരം അരങ്ങേറിയത്‌.

രാവിലെ 6.30 മണിയോടെ സ്‌കാനിംഗിനായെത്തിയ 36 ഗര്‍ഭിണികള്‍ക്കാണ്‌ വൈദ്യുതി തടസമുണ്ടായതിനെ തുടര്‍ന്ന്‌ പരിശോധന നടത്താന്‍ കഴിയാതെ വന്നത്‌.ഏഴരമണിക്ക്‌ ആരംഭിക്കേണ്ട സ്‌കാനിംഗിനായി ആറുമണിയോടെ തന്നെ എത്തിയ ഗര്‍ഭിണികള്‍ സ്‌്‌കാനിംഗിനായി ആവശ്യത്തിന്‌ വെള്ളം കുടിച്ച്‌ പിരശോധനയ്‌ക്കായി മുറിയില്‍ കയറിയെങ്കിലും വൈദ്യുതി തടസപ്പെട്ടു. ഇൗ സമയത്ത്‌ പ്രവര്‍ത്തിപ്പിക്കേണ്ടിയരുന്ന ജനറേറ്റര്‍ തകരാറിലുമായിരുന്നു. ഓപ്പറേറ്റര്‍ സ്ഥലത്തുമില്ലായിരുന്നു. ഇതോടെ നേരിയ പ്രതിഷേധം തുടങ്ങി.

sameeksha-malabarinews

പിന്നീട്‌ കറന്റ്‌ വന്നപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോവുകയും ചെയ്‌തു. ഇതോടെ ഗര്‍ഭിണികള്‍ ശക്തമായ പ്രതിഷേധവുമായി ആശുപത്രി ഓഫീസില്‍ കയറി ബഹളം വെച്ചു. താല്‌ക്കാലിക ഡോക്ടറായതിനാല്‍ പത്തുമണിവരയെ ഉണ്ടാവുകയെ ഒള്ളുവെന്നായിരുന്നു ഓഫീസില്‍ നിന്നുള്ള മറുപടി. എന്നാല്‍ പിരഞ്ഞ്‌ പോകാന്‍ ഗര്‍ഭിണികള്‍ കൂട്ടാക്കിയില്ല. ഇതെ തുടര്‍ന്ന്‌ ഡോക്ടറെ വീണ്ടും സ്ഥലത്തെത്തിച്ച്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം സ്‌കാനിംഗ്‌ പൂര്‍ത്തിയാക്കുകയായിരുന്നു.

്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!