യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കീഴടങ്ങി

കൊല്ലം: വീട്ടമ്മയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസിലാണ് ഇന്നു രാവിലെ
കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മറ്റ് വൈദികരും ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ വൈദീകര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. വൈദികര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്.