ഹിന്ദുക്കള്‍ പാര്‍ക്കുന്നിടുത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലംകൊടുക്കരുത്: വിഷം ചീറ്റി തൊഗാഡിയ

thogadiaവര്‍ഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവനയുമായി വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ് തൊഗഡിയ രംഗത്ത്.ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് മുസ്ലീങ്ങള്‍ സ്ഥലം വാങ്ങുന്നത് നിര്‍ത്തണമെന്ന തൊഗാഡിയയുടെ പ്രസ്താവനയാണ് വിവാദമയാിരിക്കുന്നത്. നിരവധി രാഷ്ട്രീയ പ്രാര്‍ട്ടികളും സംഘടനകളും തൊഗാഡിയയുടെ ഈ പ്രസംഗത്തിനെതിരെ രംഗത്തെത്തി.

ഗുജറാതിത്തിലെ ഭാവ്‌നഗറില്‍ ഒരു മുസ്ലീം വ്യാപാരി വാങ്ങിയ വീട് ഉപരോധിക്കാന്‍ ബജരംഗദള്‍ പ്രവര്‍ത്തകരോടൊപ്പം എത്തിയതായിരുന്നു വീട്ടുടമ വീട് ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയമാണ് തൊഗഡിയ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. വീടൊഴിഞ്ഞില്ലെങ്ങില്‍ ബജറംഗദളിന്റെ ബോര്‍ഡ് തൂക്കാനാണ് നിര്‍ദ്ദേശം, സ്ഥാലത്ത് കനത്ത പോലീസ് കാവല്‍ എര്‍പ്പെടുത്തി.

ഇവിടെ വെച്ചാണ് തൊഗാഡിയ ഹീന്ദുക്കള്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍ അനുവദി്ക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് രണ്ട് മാര്‍ഗങ്ങളും തൊഗാഡിയ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒന്ന് സമുദായങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റം തടയുന്നതിന് ഡിസ്‌റ്റേബ്ഡ് ഏരിയ ആക്ടില്‍ ഭാവ്‌നഗറിനെ ഉള്‍പ്പെടുത്തുക അല്ലെങ്ങില്‍ മുസ്ലീങ്ങള്‍ വാങ്ങുന്ന ഇത്തരം വീടുകളിലേക്ക് ബലമായി കയ്യേറുകയും തുടര്‍ന്നുണ്ടാകുന്ന നിയമനടപടികള്‍ നീ്ട്ടുകൊണ്ടുപോകുക എന്നവയാണിവ.

ഹിന്ദുക്കളുടെ കാര്യം സംരക്ഷിക്കാന്‍ എറ്റവും പറ്റിയത് തെരഞെടുപ്പ് സമയമാണെന്നണ്.. ബിജെപിക്കും കോണ്‍ഗ്രസ്സിനും മേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ അനുചരന്‍മാരോട് ആവിശ്യപ്പെടുകയും ചെയട്തിട്ടുണ്ട്

തൊഗഡിയയുടെ പ്രസതാവനക്കുനേരെ കോണ്ഗ്രസ്സടുക്കമുള്ള നിരവധി ദേശീയപാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനേമാണോയെന്ന് പരിശോധിക്കും. എന്‍ഡിയെയുടെ ഘടകകക്ഷിയായ ശിരൂമണി അകാലിദള്‍ തന്നെ പ്രസ്താവനക്കെതിരെ രംഗതെത്തി. ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരക്കാര്‍ക്ക് സ്ഥാനമില്ലെന്നാണിവര്‍ പ്രതികരിച്ചത്. ആര്‍എസ്എസും ഈ പ്രസ്താവനയെ അനുകൂലിച്ചില്ല .ഒരു രാഷ്ട്രീയ സ്വയം സേവകന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആര്‍ എസ്എസിന്‍ പറഞ്ഞത്.