പ്രവാസി വോട്ടിന് കേന്ദ്ര അനുമതി

ദില്ലി: വിദേശ ഇന്ത്യക്കാരുടെ വോട്ടവകശത്തിന് കേന്ദ അനുമതി. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയ പുതിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും.

ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ സാധിക്കും.

നിലവിലുള്ള നിയമപ്രകാരം തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ്.
പ്രതിനിധിയായിരിക്കുന്നയാള്‍ നിലവില്‍ മണ്ഡലത്തില്‍ താമസിക്കുന്ന ആളായിരിക്കണം എന്നതുമാത്രമാണ് നിബന്ധന.