പ്രതാപ്‌ പോത്തന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു

Untitled-1 copyപ്രതാപ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ അജ്ഞലി മേനോന്റെതാണ്‌. ചിത്രത്തിന്റെ പേര്‌്‌ പുറത്തുവിട്ടിട്ടില്ല.

ദുല്‍ഖറിന്റെ ഉസ്‌താദ്‌ ഹോട്ടലും ഒ കെ കണ്‍മണിയും ഏറെ തനിക്കിഷ്ടപ്പെട്ടതുകൊണ്ടാണ്‌ പുതിയ ചിത്രത്തിലെ നായകാനാക്കാന്‍ തീരുമാനിച്ചതെന്നും പ്രതാപ്‌ പോത്തന്‍ പറഞ്ഞു.

നടനെന്ന നിലയില്‍ പ്രതാപ്‌ പോത്തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്‌ ഏറെ വിജയകരമായിരുന്നു. സംവിധായകന്‍ എന്ന നിലിയില്‍ പ്രതാപ്‌ പോത്തന്റെ ഒരു യാത്രാമൊഴിയും ഡെയ്‌സിയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രങ്ങളാണ്‌. അദേഹത്തിന്റെ സംവിധായക രംഗത്തേക്കുള്ള രണ്ടാം വരവിനെയും ഏറെ പ്രതിക്ഷയോടെയാണ്‌ ആരാധകര്‍ കാണുന്നത്‌.