Section

malabari-logo-mobile

കെജ്രിവാളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്

HIGHLIGHTS : ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്.

18kejriwal1ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്. കെജ്രിവാളിന് ചരിത്രവും ദൈവവും ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രശാന്ത് ഭൂഷന്‍ കത്തില്‍ പറയുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും തന്നെ പുറത്താക്കിയത് പാര്‍ട്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ആം ആദ്മി പാര്‍ട്ടി ഇന്ന് പ്രവര്‍ത്തകര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകകയാണെന്നും കെജ്രിവാളിന് അയച്ച തുറന്ന കത്തില്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

രൂക്ഷ വിമര്‍ശനങ്ങളാണ് കത്തില്‍ പ്രശാന്ത് ഭൂഷന്‍ ഉന്നയിച്ചിരിയ്ക്കുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര ലോക്പാലിനെ മാറ്റിയതും തന്നെയും യോഗേന്ദ്ര യാദവിനെയും നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതും പാര്‍ട്ടിമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. വോട്ടെടുപ്പു പോലും നടത്താന്‍ കെജ്രിവാള്‍ തയ്യാറായില്ല. റഷ്യയില്‍ ലെനിന്‍ എതിരാളികളെ പുറത്താക്കിയതുപോലെയാണിതെന്നും പ്രശാന്ത് ഭൂഷണ്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

sameeksha-malabarinews

ഹൈക്കമാന്റ് രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. നല്ല നിലപാടുകളുമായി രൂപികരിക്കപ്പെട്ട എഎപി ഇന്ന് പ്രവര്‍ത്തകര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകകയാണ്. വഞ്ചന ജനം പൊറുക്കില്ല. സ്വന്തം തീരുമാനം നടപ്പാക്കാന്‍ ഏത് ക്രിമിനല്‍ മാര്‍ഗവും സ്വീകരിക്കാനും മടിക്കാത്തയാളാണ് കെജ്രിവാളെന്നും വിമര്‍ശനമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോള്‍ തോല്‍വിയോടെ കോണ്‍ഗ്രസുമായി കൂട്ടു ചേരാന്‍ ശ്രമിച്ചത് കെജ്രിവാള്‍ മറക്കരുതെന്നും കത്തില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!