Section

malabari-logo-mobile

അച്ചടക്ക സമിതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷന്‍

HIGHLIGHTS : ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അച്ചടക്ക സമിതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷന്‍. ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി

prashant-bhushanന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അച്ചടക്ക സമിതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷന്‍. ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഉണ്ടാക്കിയ അച്ചടക്കസമിതി നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞ ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ച് കാരണം കാണിക്കല്‍ നോട്ടീസയക്കുന്നത് വിരോധാഭാസമാണെന്നും പ്രശാന്ത് ഭൂഷന്‍ മറുപടിക്കത്തില്‍ തുറന്നടിച്ചു.

sameeksha-malabarinews

ആം ആദ്മി പാര്‍ട്ടിയിലെ വിമതവിഭാഗത്തിന്റെ നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷന്‍, അജിത് ഷാ, പ്രൊഫസര്‍ അനന്ത് കുമാര്‍ എന്നീ നാല് പേര്‍ക്കാണ് ആം ആദ്മി പാര്‍ട്ടിയുടെ അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗമാണ് വിമതവിഭാഗം നേതാക്കള്‍ക്കെതിരെയുളള നടപടി തീരുമാനിക്കാന്‍ പങ്കജ് ഗുപ്തയുടെ നേതൃത്വത്തിലുളള അച്ചടക്കസമിതിയെ ചുമതലപ്പെടുത്തിയത്.

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്തിനെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നോട്ടീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളടങ്ങിയ മറുപടിക്കത്താണ് പ്രശാന്ത് ഭൂഷന്‍ നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!