Section

malabari-logo-mobile

അടിയന്തരാവസ്ഥയെ കുറിച്ച്‌ ഇന്ദിരയ്‌ക്ക്‌ അറിവില്ലായിരുന്നു;പ്രണബ്‌ മുഖര്‍ജി

HIGHLIGHTS : ദില്ലി: രാജ്യത്ത്‌ 1957 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്‌ ഭരണഘടനയിലെ ചട്ടങ്ങളെ കുറിച്ച്‌ അറിയില്ലായിരുന്നുവെ...

pranab-bookദില്ലി: രാജ്യത്ത്‌ 1957 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്‌ ഭരണഘടനയിലെ ചട്ടങ്ങളെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി. സിദ്ധാര്‍ഥശങ്കര്‍ റേയാണ്‌ അവരെ ഈ തീരുമാനത്തിലേക്ക്‌ നയിച്ചതെന്നും രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി പറയുന്നു. തന്റെ ഓര്‍മ്മകുറിപ്പായ ‘ദി ഡ്രമാറ്റിക്‌ ഡെകെയ്‌ഡ്‌:ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്‌’ എന്ന പുസ്‌തകത്തിലാണ്‌ അദേഹം ഇത്തരത്തില്‍ പരാമര്‍ശനം നടത്തിയിരിക്കുന്നത്‌.

1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ തനിക്ക്‌ ഭരണഘടനാചട്ടങ്ങള്‍ അറിയില്ലായിരുന്നു വെന്ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നോട്‌ പറഞ്ഞതായാണ്‌ പ്രണബ്‌ മുഖര്‍ജി പുസ്‌തകത്തിലെഴുതിയിരിക്കുന്നത്‌.

sameeksha-malabarinews

അന്നത്തെ പല മന്ത്രിമാരും അടിയന്തിരാവസ്ഥയുടെ ഭവിഷ്യത്തുകളെ കുറിച്ച്‌ ബോധവാന്മാരായിരുന്നില്ലെന്നും രാഷ്ട്രപതിയുടെ ഓര്‍മ്മകുറിപ്പിലുണ്ട്‌. മൂന്ന്‌ വാല്യങ്ങളുള്ള പുസ്‌തകത്തിന്റെ ആദ്യവാല്യമാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!