Section

malabari-logo-mobile

പവര്‍സ്റ്റിയറിങ്ങുമായി നാനോ ട്വിസ്റ്റ്

HIGHLIGHTS : ഏറെ പുതുമകളുമായി ടാറ്റയുടെ പവര്‍സ്റ്റിയറിങ്ങ് മോഡല്‍ നാനോ ട്വിസ്റ്റ് വിപണിയില്‍. ഈ പുത്തന്‍ നാനോക്ക് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് ആക്ടീവ് റിട്ടേണ...

Tata-Nano-Twist-Pics-Front-sideഏറെ പുതുമകളുമായി ടാറ്റയുടെ പവര്‍സ്റ്റിയറിങ്ങ് മോഡല്‍ നാനോ ട്വിസ്റ്റ് വിപണിയില്‍. ഈ പുത്തന്‍ നാനോക്ക് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് ആക്ടീവ് റിട്ടേണ്‍ സൗകര്യവും ഉണ്ട്. ഇതിന്റെ സ്റ്റിയറിങ്ങ് തിരിച്ച് കഴിഞ്ഞ് കൈവിട്ടാല്‍ പൂര്‍വ്വസ്ഥിതിയിലെത്തും. ഇത് 4 മീറ്റര്‍ ടേണിങ്ങ് റേഡിയസ് പവര്‍ സ്റ്റിയറിങ്ങ് രഹിത മോഡലിന് സമാനമാണ്. ഇതിന്റെ ബോഡിയിലും മാറ്റമില്ല.

എക്‌സ്ടി എന്ന ഒറ്റ വകഭേദമുള്ള ഈ മോഡലിന് 2.47 ലക്ഷം രൂപയാണ് കൊച്ചി എക്‌സ് ഷോറൂം വില. ടാറ്റാ നാനോയുടെ ഏറ്റവും മുന്തിയ വകഭേദമായ എല്‍ എക്‌സിനേക്കാള്‍ 14,000 രൂപയോളം കൂടുതലാണ് ഇതിന്.

sameeksha-malabarinews

ഈ മോഡലില്‍ ഡാംസണ്‍ പര്‍പ്പിള്‍ എന്ന പുതിയ നിറം ലഭ്യമായിട്ടുണ്ട്. ഉള്‍ഭാഗത്ത് ആകര്‍ഷകമായ മാറ്റവും വരുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,ഡിജിറ്റല്‍ ക്ലോക്ക്, ശരാശരി ഇന്ധനക്ഷമത, ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടുവുന്ന ദൂരം എന്നിവ അടങ്ങുന്ന ഇന്‍സ്ട്ര്‌മെന്റ് കണ്‍സോള്‍ ഇതിനുണ്ട്. അതേ സമയം ഇതിന്റെ എഞ്ചിനില്‍ മാറ്റമില്ല. 37.5 ബിഎച്ച്പി- 51 എന്‍എം ശേഷിയുള്ള രണ്ട് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള നാനോ ട്വിസ്റ്റിന് നാല് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. ലിറ്ററിന് 25 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!