സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നതില്‍ വിലക്കില്ല സുപ്രീം കോടതി


ദില്ലി: സ്വകാര്യമായ ഇടങ്ങളില്‍ വെച്ച്‌ അശ്ലീല വീഡിയോകള്‍ കാണുന്നതിന്‌ ഇന്ത്യയില്‍ നിയമപരമായ വിലക്കില്ലെന്ന്‌ സുപ്രീം കോടതി. ഇതിന്‍മേല്‍ നിരോധനം കൊണ്ടുവരുന്നത്‌ വ്യക്തി സാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി മാറുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌ എല്‍ ദുത്ത അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്‌ നിരീക്ഷിച്ചു.
ഇന്റര്‍നെറ്റിലുടെ പ്രചരിക്കുന്ന പോണ്‍ വീഡിയോകള്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതക്രമങ്ങള്‍ക്ക്‌ കാരണമാകുന്നെന്ന്‌ ചൂണ്ടിക്കാട്ടി മധ്യപ്രദേസ്‌ സ്വദേശി അഡ്വ കമലേഷ്‌ സമര്‍പ്പിച്ച ഹര്‍ജി പരഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. നാലാഴ്‌ചക്കകം ഈ വിഷയത്തില്‍ നിലപാടറിയിച്ച്‌ സത്യവാങ്‌മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദ്ദേശി്‌ച്ചിട്ടുമുണ്ട്‌.