പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

ലണ്ടന്‍ :  പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു.  53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

സംഗീതഞ്ജന്‍,ഗായകന്‍, ഗാന രചയിതാവ് എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 1963 ല്‍ വടക്കന്‍ ലണ്ടനില്‍ ജനിച്ച മൈക്കിളിന്റെ ആല്‍ബങ്ങള്‍ 10 കോടിയിലേറെയാണ് വിറ്റഴിഞ്ഞത്. രണ്ട് ഗ്രാമി അവാര്‍ഡുകളും മൂന്ന് ബ്രിട്ട് അവാര്‍ഡുകളും അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 1980ല്‍  സുഹൃത്തായ ആന്‍ഡ്രൂ റിഡ്ജലുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പ്രശസ്തനായത്.