പൂനംപാണ്ഡെയുടെ ലാപ്പ് ഡാന്‍സ് വൈറലാകുന്നു

poonam-pandeyമുംബൈ : വിവാദങ്ങളുടെ കൂട്ടുകാരി പൂനം പാണ്ഡെ വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ലാപ്പ് ഡാന്‍സ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് താരം ചര്‍ച്ചയായിരിക്കുന്നത്. ‘ഡു ദ റെക്‌സ്’ എന്ന ഡാന്‍സ് വീഡിയോ ആണ് പൂനം തന്റെ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സ്വര്‍ണ്ണ നിറമുള്ള ബിക്ക്‌നി അണിഞ്ഞാണ് പൂനം ഹോട്ട് ഡാന്‍സ് കളിച്ചിരിക്കുന്നത്. റണ്‍വീര്‍ സിംഗിന്റെ ഡ്യൂറക്‌സ് കോണ്ടം പരസ്യമാണ് തനിക്ക് ഇതിന് പ്രചോദനമായതെന്നും പൂനം വെളിപ്പെടുത്തി.

വാച്ച് മൈ ഗുഡ് വര്‍ക്ക് എന്ന് പേരിട്ട് പൂനം പോസ്റ്റ് ചെയ്ത ഈ വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 3 ലക്ഷത്തിലധികം ആളുകളാണ് കണ്ട് കഴിഞ്ഞിരിക്കുന്നത്.