പുക്കിപ്പറമ്പില്‍ കാറും ഓട്ടോയും കൂട്ടിയടിച്ച്‌ 2 പേര്‍ മരിച്ചു

aaaതിരൂരങ്ങാടി: കോട്ടക്കലിനടുത്ത്‌ പൂക്കിപറന്വില്‍ കാറും ാേട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷിയില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. വെന്നിയൂര്‍ സികെ പടി സ്വദേശികളായ പങ്ങിണിക്കാടന്‍ അവറാന്‍കുട്ടിയുടെ മകന്‍ അബ്ബാസ്‌(42), ഓട്ടോ ഡ്രൈവറായ കുറുക്കന്‍ ഹംസയുടെ മകന്‍ സൈതലവി(38) എന്നിവരാണ്‌ മരിച്ചത്‌.
ശനിയാഴ്‌ച ദേശിയപാതയില്‍ വൈകീട്ട്‌ അഞ്ച്‌ മണിയോടൊണ്‌ അപകടമുണ്ടായത്‌. വെന്നിയൂരില്‍ നിന്ന്‌ കോട്ടക്കലേക്ക്‌ പോകുകയായിരുന്ന ഓട്ടോ എതിരേ വന്ന കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അബ്ബാസിന്റെ ജേഷഠന്റെ വീട്ടില്‍ ഇന്ന്‌ നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടിയിലാണ്‌ അപകടമുണ്ടായത്‌. ഈ ആവിശ്യങ്ങള്‍ക്കായാണ്‌ ഇവര്‍ കോട്ടക്കലേക്ക്‌ പോകുന്നത്‌.

്‌അപകടം നടന്നയുടനെ ഇവരെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്ങിലും ജിവന്‍ രക്ഷിക്കാന്‍ ആയില്ല.

ഇരുവരുടെയും ഖബറടക്കം ഇന്ന്‌ ഉച്ചക്ക്‌ 12 മണിയോടെ കുണ്ടുകുളം ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും.