സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ നല്‍കുന്ന യുവാവ്‌ അറസ്റ്റില്‍

Story dated:Monday December 28th, 2015,12 30:pm
sameeksha sameeksha

Untitled-1 copyപൊന്നാനി: സ്‌കൂള്‍വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. വെളിയങ്കോട്‌ അയ്യോട്ടിച്ചിറ സ്വദേശി വെള്ളറട്ടയില്‍ അബൂബക്കര്‍ ആണ്‌ പിടിയിലായത്‌. തീരപ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ പടിക്കുന്ന വിദ്യാര്‍ഥികളുടെ സ്വാഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടികളെ കൗണ്‍സിലിംഗിന്‌ വിധേയരക്കായപ്പോഴാണ്‌ കഞ്ചാവ്‌ ഉപയോഗിക്കുന്ന വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന്‌ പൊന്നാനി എസ്‌ ഐ ഷിനോദ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ നല്‍കുന്ന അബൂബക്കര്‍ പിടിയിലായത്‌. ഇയാള്‍ കുട്ടികളുമായി ചങ്ങാത്തതിലാവുകയും സൗജന്യമായി ഇവര്‍ക്ക്‌ കഞ്ചാവ്‌ നല്‍കുകയുമാണ്‌ ചെയ്‌തിരുന്നത്‌. തുടര്‍ന്ന്‌ ഇവരെ ഉപയോഗിച്ച്‌ കൂടുതല്‍ കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ നല്‍കുകയുമായിരുന്നു ചെയ്‌തത്‌. വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ സിഗരറ്റാണ്‌ നല്‍കിയിരുന്നത്‌. ഫില്‍റ്ററോട്‌ കൂടിയ സിഗരറ്റിനകത്ത്‌ പുകയിലയോടൊപ്പം കഞ്ചാവ്‌ ചേര്‍ത്താണ്‌ കഞ്ചാവ്‌ സിഗരറ്റ്‌ തയ്യാറാക്കുന്നത്‌. കഞ്ചാവിനോടുള്ള ഭ്രമം ഏറിവരുന്ന സാഹചര്യത്തില്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനാണ്‌ കഞ്ചാവ്‌ സിഗരറ്റ്‌ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്തുന്നത്‌.

പൊന്നാനി, വെളിയങ്കോട്‌, പാലപ്പെട്ടി തുടങ്ങിയ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്‌ എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്‌.